ambalapuzha-news

അമ്പലപ്പുഴ : കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.പുന്നപ്ര സെന്റ് ജോസഫ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും വാടക്കൽ അറപ്പ പൊഴിയിൽ വാളെപറമ്പിൽ ജോർജിന്റെ (പൊന്നൻ) മകൻ വിനയ് (14) യെയാണ് കാണാതായത്.ഇന്നലെ വൈകിട്ട് 4 ഓടെ വാടക്കൽ അറപ്പപൊഴിയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിനയ് .ഒഴുക്കിൽപ്പെട്ട് കടലിലകപ്പെടുകയായിരുന്നു. കൂട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് സമീപവാസികളായ മത്സ്യത്തൊഴിലാളികൾ ഓടിക്കൂടി പൊന്തുവള്ളത്തിലും, മറ്റു വള്ളങ്ങളിലുമായി രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുന്നപ്ര പോലീസും തഹസിൽദാർ ആശാ എബ്രഹാമും സ്ഥലത്തെത്തി തെരച്ചിലിന് മേൽനോട്ടം നൽകി. സംഭവം അറിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും കോസ്റ്റൽ പോലീസിന്റെ ബോട്ടെത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.