a
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ മറ്റം സെന്റ് ജോൺസ് സ്കൂളിൽ ഒരുക്കിയിരിക്കുന്ന പന്തൽ

മാവേലിക്കര: ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് മാവേലിക്കരയിൽ തിരിതെളിയും. മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് ആണ് 51-ാമത് കലോത്സവത്തിന്റെ പ്രധാനവേദി. 11 ഉപജില്ലകളിൽ നിന്നായി 3654 വിദ്യാർത്ഥികൾ 184 ഇനങ്ങളിൽ പങ്കെടുക്കും. മാവേലിക്കര നഗരസഭ, ചെട്ടികുളങ്ങര പഞ്ചായത്ത് എന്നിവിടങ്ങളിലായുള്ള 14 വേദികളിലാണു മത്സരം നടക്കുന്നത്.

ദിവസേന ആറായിരത്തോളം പേർക്കുള്ള ഭക്ഷണം പ്രധാന വേദിയായ മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിന് സമീപമുള്ള പാചക കേന്ദ്രത്തിൽ തയ്യാറാക്കി മൂന്നു കേന്ദ്രങ്ങളിലായി വിതരണം ചെയ്യും. കലോത്സവങ്ങൾക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

 കാർത്യായനിയമ്മ തിരിതെളിക്കും

മാവേലിക്കര: ജില്ലാ സ്കൂൾ കലോത്സവത്തിനു ഇന്ന് തിരിതെളിക്കുന്നത് അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മയാണ്. ഇന്ന് രാവിലെ 9ന് മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിലെ പ്രധാനവേദിയിലാണു ലളിതമായ ഉദ്ഘാടന
ചടങ്ങ് നടക്കുന്നത്.

 വേദികളും, മത്സരങ്ങളും

# ഇന്ന്

 മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് (പ്രധാനവേദി): കേരളനടനം (എച്ച്.എസ്–ആൺ, പെൺ), ഭരതനാട്യം (എച്ച്.എസ്, എച്ച്.എസ്.എസ്–ആൺ, പെൺ).
 മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് പിൻവശത്തെ വേദി: ശാസ്ത്രീയസംഗീതം (എച്ച്.എസ്, എച്ച്.എസ്.എസ്–ആൺ, പെൺ), ദേശഭക്തിഗാനം (എച്ച്.എസ്, എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് പാരീഷ് ഹാൾ: കുച്ചുപ്പുടി (എച്ച്.എസ്, എച്ച്.എസ്.എസ്–ആൺ, പെൺ), കേരള നടനം (എച്ച്.എസ്.എസ്–ആൺ, പെൺ).
 മറ്റം സെന്റ് ജോൺസ് ഐ.ടി.സി: മൃദംഗം (എച്ച്.എസ്, എച്ച്.എസ്.എസ്–ആൺ, പെൺ), തബല (എച്ച്.എസ്, എച്ച്.എസ്.എസ്), ട്രിപ്പിൾ ഡ്രം, ജാസ് (എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് നഴ്സറി സ്കൂൾ: പ്രസംഗം, പദ്യം ചൊല്ലൽ–മലയാളം (എച്ച്.എസ്, എച്ച്.എസ്.എസ്), അക്ഷരശ്ലോകം (എച്ച്.എസ്), കാവ്യകേളി (എച്ച്.എസ്, എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്: പദ്യംചൊല്ലൽ, പ്രസംഗം–അറബി, അറബി കലോത്സവം.
 കണ്ണമംഗലം ഗവ.യു.പി.ജി.എസ്: നാടൻപാട്ട്, വഞ്ചിപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്).
 ചെട്ടികുളങ്ങര എച്ച്.എസ്.എസ് വേദി ഒന്ന്: നാടകം (എച്ച്.എസ്), മൂകാഭിനയം (എച്ച്.എസ്.എസ്).
 ചെട്ടികുളങ്ങര എച്ച്.എസ്.എസ് വേദി രണ്ട്: വീണ, വയലിൻ പൗരസ്ത്യം, ഓടക്കുഴൽ, നാദസ്വരം, ക്ലാർനറ്റ്, ബ്യൂഗിൾ (എച്ച്.എസ്, എച്ച്.എസ്.എസ്).
 ചെട്ടികുളങ്ങര എച്ച്.എസ്.എസ് മൂന്നാം വേദി: കഥാപ്രസംഗം, പദ്യംചൊല്ലൽ–ഉറുദു, ക്വിസ് ഉറുദു, ഗസൽ ആലാപനം, ഉറുദു, സംഘഗാനം (എച്ച്.എസ്, എച്ച്.എസ്.എസ്).

 കണ്ടിയൂർ ഗവ.യു.പി.എസ്: പ്രസംഗം, പദ്യംചൊല്ലൽ–സംസ്കൃതം, സംസ്കൃതോത്സവം.

 മാവേലിക്കര ഗവ.ബോയ്സ് വി.എച്ച്.എസ്.എസ്: അറബനമുട്ട്, ദഫ്മുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്)

 മാവേലിക്കര ഗവ.ബോയ്സ് വി.എച്ച്.എസ്.എസ് മൈതാനം: ബാൻഡ് മത്സരം.

 മാവേലിക്കര ശ്രീകൃഷ്ണഗാനസഭ: പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക, മദ്ദളം (എച്ച്.എസ്, എച്ച്.എസ്.എസ്)
 മാവേലിക്കര ഗവ.ടി.ടി.ഐ: കഥകളി സംഗീതം, കഥകളി സിംഗിൾ (എച്ച്.എസ്, എച്ച്.എസ്.എസ്–ആൺ, പെൺ), കഥകളി ഗ്രൂപ്പ് (എച്ച്.എസ്, എച്ച്.എസ്.എസ്).


# നാളെ

 മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് പ്രധാനവേദി: മോഹനിയാട്ടം, തിരുവാതിര (എച്ച്.എസ്, എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് പിന്നിലെ വേദി: ലളിതഗാനം, സംഘഗാനം (എച്ച്.എസ്, എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് പാരീഷ് ഹാൾ: നാടോടിനൃത്തം, സംഘനൃത്തം (എച്ച്.എസ്, എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് ഐ.ടി.സി: ഗിറ്റാർ, വയലിൻ–പാശ്ചാത്യം, വൃന്ദവാദ്യം (എച്ച്.എസ്, എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് നഴ്സറി സ്കൂൾ: പ്രസംഗം, പദ്യം ചൊല്ലൽ–ഇംഗ്ലീഷ്, ഹിന്ദി (എച്ച്.എസ്, എച്ച്.എസ്.എസ്), അക്ഷരശ്ലോകം (എച്ച്.എസ്), കാവ്യകേളി (എച്ച്.എസ്, എച്ച്.എസ്.എസ്).
 മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്: അറബി കലോത്സവം∙

 കണ്ണമംഗലം ഗവ.യു.പി.ജി.എസ്: ചാക്യാർകൂത്ത്, നങ്യാർകൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽ (എച്ച്.എസ്, എച്ച്.എസ്.എസ്), സംസ്കൃതനാടകം.
 ചെട്ടികുളങ്ങര എച്ച്.എസ്.എസ് വേദി ഒന്ന്: മാർഗംകളി, പരിചമുട്ട്, പൂരക്കളി, ചവിട്ടുനാടകം, യക്ഷഗാനം (എച്ച്.എസ്, എച്ച്.എസ്.എസ്).
 ചെട്ടികുളങ്ങര എച്ച്.എസ്.എസ് വേദി രണ്ട്: മോണോ ആക്ട്, മിമിക്രി (എച്ച്.എസ്, എച്ച്.എസ്.എസ്–ആൺ,പെൺ).
 ചെട്ടികുളങ്ങര എച്ച്.എസ്.എസ് മൂന്നാം വേദി: കഥാപ്രസംഗം, പദ്യംചൊല്ലൽ, പ്രസംഗം–തമിഴ്, കന്നഡ (എച്ച്.എസ്, എച്ച്.എസ്.എസ്)

 കണ്ടിയൂർ ഗവ.യു.പി.എസ്: സംസ്കൃതോത്സവം∙

 മാവേലിക്കര ഗവ.ബോയ്സ് വി.എച്ച്.എസ്.എസ്: വട്ടപ്പാട്ട്, കോൽകളി (എച്ച്.എസ്, എച്ച്.എസ്.എസ്).

 മാവേലിക്കര ശ്രീകൃഷ്ണഗാനസഭ: നാടകം (എച്ച്.എസ്.എസ്), സ്കിറ്റ്–ഇംഗ്ലീഷ് (എച്ച്.എസ്, എച്ച്.എസ്.എസ്)∙

 മാവേലിക്കര ഗവ.ടി.ടി.ഐ: ഒപ്പന, മാപ്പിളപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്).