തുറവൂർ: പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മേന്മ മെറിറ്റ് അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഞ്ജു ബേബി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.പി. സുമേഷ്, പഞ്ചായത്തംഗങ്ങളായ ആർ.ഡി. രാധാകൃഷ്ണൻ, ശ്യാമള അശോകൻ, പത്മ സതീഷ്, മായാ സുദർശനൻ, എൻ.ജി. ദിനേശ് കുമാർ, പി.ടി.എ പ്രസിഡന്റ് എ. എസ്. രാജേഷ്, പ്രിൻസിപ്പൽമാരായ ഗീതാഞ്ജലി, ഷേർളി മാത്യു, രാധ, പഞ്ചായത്ത് അസിസ്റ്റൻറ്റ് സെക്രട്ടറി കെ. സാബുമോൻ, താഹിറ എന്നിവർ സംസാരിച്ചു.