adarav

ചേർത്തല: കേരള വിധവ വയോജന ക്ഷേമ സംഘം ജില്ലാ പ്രവർത്തക സമ്മേളനവും സ്വീഡ് ഇന്ത്യയുടെ ബെസ്​റ്റ് ഓർഗനൈസർ അവാർഡ് ജേതാവ് ആപ്പാൻഞ്ചിറ പൊന്നപ്പനെ ആദരിക്കലും രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജലജ മണവേലി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ ആപ്പാൻഞ്ചിറ പൊന്നപ്പനെ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് പ്രൊഫ.തോമസ് വി.പുളിക്കൻ, സുമുഖി, ടി.പി.സുന്ദരേശൻ, കുശലകുമാർ മുഹമ്മ, ഫ്രാൻസിസ് സംക്രാന്തി, ഷാജി,ഡാനിയേൽ എന്നിവർ സംസാരിച്ചു.