ചാരുമൂട്: കുടശനാട് 1473-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും എൻ.എസ് .എസ് ഹൈസ്കൂളിന്റെയും കൊടിമരങ്ങളിൽ കരിങ്കൊടി കെട്ടി ,റീത്തുവച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലന്നും, തുടർ പ്രക്ഷോഭ പരിപാടികൾ ഉടൻ ആരംഭിക്കാനും വനിതാസമാജം പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ: ആർ.ഗോപാലകൃഷ്ണൻ, എം സോമനുണ്ണിത്താൻ, അജയകുമാർ, അജിത്ത് അരുണാലയം, പി.അരവിന്ദാക്ഷൻ പിള്ള, റെനി .ബി.ഉണ്ണിത്താൻ, സുജാത സോമൻ പിള്ള എന്നിവർ സംസരാച്ചു.പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നല്കാരൻ 50 അംഗ വനിതാസമാജ പ്രവർത്തകരുടെ കമ്മിറ്റിയും രൂപീകരിച്ചു.