കായംകുളം: അടിയന്തര ഇടപെടൽ വേണ്ട സാഹചര്യങ്ങളിൽപ്പോലും നാട്ടുകാർക്ക് എം.എൽ.എയോട് സംസാരിക്കുവാനോ പരാതി പറയാനോ കഴിയുന്നില്ലെന്ന് പരാതി. വിളിച്ചാൽ ഫോൺ എടുക്കാത്തതാണ് കാരണം. കായംകുളം എം.എൽ.എ യു.പ്രതിഭക്കെതിരെയാണ് നാട്ടുകാരുടെ പരിഭവം. സ്വന്തം പാർട്ടി പ്രവർത്തകർ വിളിച്ചാൽ പോലും എം.എൽ.എയെ ഫോണിൽ കിട്ടാറില്ലെന്ന് ആക്ഷേപമുണ്ട്. പ്രശ്നത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ തേടിയിരിക്കുകയാണ് ഒരു വിഭാഗം പ്രവർത്തകർ.
ഏത് വലിയ പ്രശ്നമായാലും ജനങ്ങൾക്ക് തങ്ങളുടെ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനോ പരിഹാരം തേടാനോ കഴിയുന്നില്ലെന്നത് നേരത്തെ മുതലുള്ള പരാതിയാണ്. ഒന്നുകിൽ ഫോൺ എടുക്കില്ല. ആല്ലങ്കിൽ കോൾ ഡൈവർട്ട് ഓപ്ഷനിലാകും. എപ്പോഴെങ്കിലും ഫോണെടുത്താൽ തിരക്കാണെന്നും പിന്നീട് വിളിയ്ക്കാമെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണ് പതിവെന്ന് പറയപ്പെടുന്നു. .
കഴിഞ്ഞ ദിവസം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസ് ചാർജ് വർദ്ധിപ്പിച്ചത് ശ്രദ്ധയിൽപെടുത്തുന്നതിന്റെ ഭാഗമായി പാർട്ടി പ്രവർത്തകരും മാദ്ധ്യമപ്രവർത്തകരുമടക്കം പലരും വിളിച്ചിട്ടും എം.എൽ.എ ഫോൺ എടുത്തി
ല്ല.