1
ഓച്ചിറ വൃശ്ചിക മഹോത്സവ ത്തോടനുബന്ധിച്ച് ഭക്ത ജനങ്ങളിൽനിന്നും കെഎസ്ആർടിസി അമിത ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിക്ഷത്തിന്റെ നേതൃത്വത്തിൽ എ.ടി.ഒ യെ ഉപരോധിച്ചു

കായംകുളം: ഓച്ചിറ വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങളിൽനിന്ന് കെ.എസ്.ആർ.ടി. സി അമിത നിരക്ക് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിക്ഷത്തിന്റെ നേതൃത്വത്തിൽ എ.ടി.ഒ യെ ഉപരോധിച്ചു. പ്രതിഷേധക്കാരെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബി.ജെ.പി ജില്ലാ സെക്രട്ടറി ഡി.അശ്വനിദേവ്,ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ,കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു, പാറയിൽ രാധാകൃഷ്ണൻ ,പെന്നൻ തമ്പി, വിനയമോഹൻ, കെ.എ. വെങ്കിടേഷ് , വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡൻറ് പ്രതാപ് ജി പടിക്കൽ, എസ്. സതീഷ്, , ലിബു കളീക്കശേരിൽ, സിനു ആനന്ദ്, വെങ്കിടേഷ്, അനിൽ സരസ്, മാരുതി ഗോപാലകൃഷ്ണൻ പ്രസാദ് തുടങ്ങിയവർ നേതൃത്വം നല്കി.