uparodham
യു.ഡി.ഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

വള്ളികുന്നം: ഗ്രാമ പഞ്ചായത്തിൽ വഴിവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി. എഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.യു.ഡി.എഫ് അംഗങ്ങളായ ജി.രാജീവ് കുമാർ, പി.പ്രകാശ്, ഷാജി വാളക്കോട്ട്, എസ്. ലതിക, അനിത, കെ.ആർ സുമ, അമ്പിളി കുമാരിഅമ്മ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 11നാണ് സെക്രട്ടറി പി. പ്രദീപിനെ ഉപരോധിച്ചത്. വഴിവിളക്കുകൾ സ്ഥാപിക്കുന്നതിൽ ചില വാർഡുകളെ അവഗണിച്ചെന്നും, ഗുണ നിലവാരമില്ലാത്തവയാണ് സ്ഥാപിച്ചതെന്നും അംഗങ്ങൾ ആരോപിച്ചു.