photo
വേമ്പനാട് കായല്‍ സംരക്ഷണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) തണ്ണീര്‍മുക്കത്ത് സംഘടിപ്പിച്ച മനുഷ്യശൃംഖല നിയമസഭാ പരിസ്ഥിതി കമ്മറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം സർക്കാരിൽ നിക്ഷിപ്തമാക്കണമെന്ന് നിയമസഭാ പരിസ്ഥിതി കമ്മറ്റി ചെയർമാൻ മുല്ലക്കര രത്‌നാകരൻ പറഞ്ഞു. മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് വേമ്പനാട് കായൽ സംരക്ഷണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ തണ്ണീർമുക്കത്ത് സംഘടിപ്പിച്ച മനുഷ്യശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് നേതൃത്വം നൽകി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി രഘുവരൻ സമരപ്രഖ്യാപനം നടത്തി. സംഘാടക സമിതി ചെയർമാൻ എസ് പ്രകാശൻ, സെക്രട്ടറി അഡ്വ. എം.കെ ഉത്തമൻ, ജില്ലാ പ്രഡിഡന്റ് ആർ പ്രസാദ്, ജനറൽ സെക്രട്ടറി ഒ.കെ മോഹനൻ, ഡോ. കെ.ജി പത്മകുമാർ, പി.വി സത്യനേശൻ, ദീപ്തി അജയകുമാർ, എം.സി സിദ്ധാർത്ഥൻ, എൻ.എസ് ശിവപ്രസാദ്, അജിത്ത്, വി.കെ സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.