sff

മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആലപ്പുഴ ജവഹർ ബാലഭവനിലെ തബല അദ്ധ്യാപകൻ സാജുവിന്‌റെ മകൾ എസ്. ശ്രീതു ഹൈസ്‌കൂൾ വിഭാഗം തബലയിൽ ഒന്നാം സ്ഥാനം നേടി.

തുടർച്ചയായി രണ്ടാം തവണയാണ് ഹിന്ദുസ്ഥാനി തബലവാദനത്തിൽ ബിരുദ കോഴ്‌സ് പാസായ ശ്രീതു ഒന്നാം സ്ഥാനം നേടുന്നത്. ചെറുപ്പം മുതൽ അച്ഛന്റെ പാത പിന്തുടർന്ന മകൾ ഏഴ് വർഷം കൊണ്ടാണ് ബിരുദം നേടിയത്. സഹോദരൻ ഏഴാം ക്‌ളാസുകാരൻ സൂരജും തബല പഠിക്കുന്നുണ്ട്. ശ്രീതു ഗുരുകുലം ലൂദറൽ എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്.