nishad

മാവേലിക്കര: എച്ച്.എസ് വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീകണ്ഠേശ്വരം എസ്.എൻ എച്ച്.എസ്.എസിലെ ദഫ് മുട്ട് പരിശീലകനും പൂർവ്വ വിദ്യാർത്ഥിയുമായ നിഷാദിന് ഇത് തിളക്കമുള്ള വിജയം. തുടർച്ചയായി ഒമ്പതാം തവണയാണ് സ്‌കൂൾ ദഫ് മുട്ടിൽ ഒന്നാമതെത്തുന്നത്.

പല സ്‌കൂളുകളിൽ നിന്നും പരിശീലനത്തിനു ക്ഷണിച്ചെങ്കിലും താൻ പഠിച്ച സ്‌കൂളിനെ ഒന്നാമതെത്തിക്കുകയായിരുന്നു നിഷാദിന്റെ ലക്ഷ്യം. മുൻപ് സ്‌കൂളിൽ നിന്നു ദഫ് മുട്ട് കളിച്ചുപോയ കുട്ടികളും നിഷാദിനെ സഹായിക്കാനായി എത്താറുണ്ട്. എ ഗ്രേഡോടെയാണ് എല്ലാ മത്സരത്തിലും നിഷാദിന്റെ ശിഷ്യർ മുന്നിലെത്തുന്നത്. സ്തുതി ഗാനത്തോടെ തുടങ്ങി ഗാംഭീര്യത്തോടെ അവസാനിക്കുന്നതാണ് രീതി. ഘോഷയാത്രകളിലും മറ്റ് ആഘോഷങ്ങളിലുമൊക്കെ നിഷാദിന്റെ ശിഷ്യർ പരിപാടി അവതരിപ്പിക്കാറുണ്ട്.