ചേർത്തല: വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനവും കലാകാര സംഗമവും വാരനാട് ഇരയിമ്മൻതമ്പി സ്മാരകത്തിൽ നടന്നു.കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു അദ്ധ്യക്ഷത വഹിച്ചു. ഇരയിമ്മൻതമ്പി സ്മാരകട്രസ്റ്റ് ചെയർമാൻ എൻ.കൃഷ്ണവർമ്മയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ആദരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ് ജ്യോതിസ് , ഡി.ഷിൻസ്,ജയാമണി ടീച്ചർ,സുധർമ്മിണി തമ്പാൻ,രേഷ്മ രംഗനാഥ്,സുധർമ്മ സന്തോഷ്,ഹഫ്സ ബീവി,ബേബി കമലം,പി.പ്രകാശൻ എന്നിവർ സംസാരിച്ചു.