മാവേലിക്കര: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ തിരിതെളിച്ചു. പ്രധാന വേദിയിയായ മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, കണ്‍വീനര്‍ സി.ജ്യോതികുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി മാത്യു, സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആര്‍ മുരളീധരന്‍, ശ്രീജിത്ത്, വർഗീസ് പോത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, മറ്റം സെന്റ് ജോണ്‍സ് പാരിഷ് ഹാള്‍, കണ്ണമംഗലം ഗവ.യു.പി ജി.എസ്, മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഹാള്‍, മറ്റം സെന്റ് ജോണ്‍സ് ഐ.ടി.സി, ഗവ.ബോയ്സ് വി.എച്ച്.എസ്.എസ്, ചെട്ടികുളങ്ങര എച്ച്.എസ്.എസ്, ഗവ.ടി.ടി.ഐ, മറ്റം സെന്റ് ജോണ്‍സ് നഴ്സറി സ്‌കൂള്‍, കണ്ടിയൂര്‍ ഗവ.യു.പി.എസ് എന്നിവിടങ്ങളിലെ14 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ പ്രധാന വേദിയില്‍ കേരളനടന മത്സരത്തോടെയായിരുന്നു തുടക്കം.
# മത്സര വിജയികൾ
ചിത്രരചന, എച്ച്.എസ് (പെൻസിൽ)
1.വിവേക്.കെ.എച്ച് (എം.ടി.എച്ച്.എസ്, മുഹമ്മ)
2. അർജുൻ.എ (എൻ.എസ്.എസ്, കരുവാറ്റ)
ചിത്രരചന, എച്.എസ് (വാട്ടർ കളർ)
1.നിർമ്മൽ.യു (ചെട്ടികുളങ്ങര ഹൈസ്കൂൾ)
2. പാർവ്വതി.എസ് (കാർമ്മൽ അക്കാഡമി, ആലപ്പുഴ)
ചിത്രരചന എച്ച്.എസ്
1. നിർമ്മൽ.യു (ചെട്ടികുളങ്ങര ഹൈസ്കൂൾ)
2. നേഹ മറിയം വിൻസെന്റ് (സെന്റ് തോമസ്, തുമ്പോളി)
കാർട്ടൂൺ എച്ച്.എസ്
1. അവിൻ മധു (ചെട്ടികുളങ്ങര ഹൈസ്കൂൾ)
2. അപർണ്ണ.ജെ (ലിറ്റിൽ ഫ്ലവർ, പുളിങ്കുന്ന്)
ശാസ്ത്രീയ സംഗീതം, എച്ച്.എസ് (ആൺ)
1. വിഷ്ണു.ജി (എൻ.എസ്.എസ്, പാണാവള്ളി)
2. ആതിശങ്കർ.യു (എച്ച്.എൻ.എം, ചേർത്തല)
വീണ, എച്ച്.എസ്
1. കൃഷ്ണ വികാസ് (ബി.ബി.ജി.എച്ച്.എസ്, നങ്ങ്യാർകുളങ്ങര)
2. ഹരീഷ.എസ് (കെ.കെ.കെ.വി.എം, പൊത്തപ്പള്ളി)
മൃദംഗം, എച്ച്.എസ്
1. ദേവനാരായണൻ (സെന്റ് ജോൺസ്, മറ്റം)
2. അഭിജിത്ത്.എസ് (വി.എച്ച്.എസ്.എസ്, നടുവട്ടം), അക്ഷയ് അനിൽകുമാർ (എൻ.എസ്.എസ്, പാണാവള്ളി)
കേരള നടനം, എച്ച്.എസ് (ആൺ)
1. ശാന്തകുമാർ (എസ്.എൻ, ശ്രീകണ്ഠേശ്വരം)
2. നിർമ്മൽ.യു.കെ (ബോയ്സ്, മാന്നാർ)
പ്രസംഗം, എച്ച്.എസ് (മലയാളം)
1. സംഗീത.ആർ (എച്ച്.എസ്.എസ്, അരവുകാട്)
2. അനസ് നാസർ (സെന്റ് തെരേസാസ്, മണപ്പുറം), അബിന രാജ് (ജി.എച്ച്.എസ്, കക്കാഴം)
കവിതാരചന, എച്ച്.എസ് (മലയാളം)
1. അർച്ചന ദാസ്.വി.എസ് (ജി.എച്ച്.എസ്, കാക്കാഴം)
2. ആരോമൽ (എസ്.സി.യു, പട്ടണക്കാട്)
കഥാരചന, എച്ച്.എസ് (മലയാളം)
1. ആരതി.കെ.എം (ഗേൾസ്, കണിച്ചുകുളങ്ങര)
2. വിദ്യാ ഉണ്ണി (സെന്റ് ആന്റണീസ്, ആലപ്പുഴ)
കവിതാരചന, എച്ച്.എസ് (ഹിന്ദി)
1. അമ്മൂസ്.വി (സെന്റ് ആന്റണീസ്, ആലപ്പുഴ)
2. അയന ശിവദാസ് (കുമാരപിള്ള സ്മാരക ജി.എച്ച്.സ്, കരുമാടി)
കഥാരചന, എച്ച്.എസ് (ഹിന്ദി)
1. നന്ദന.ആർ (സെന്റ് ആന്റണീസ്, ആലപ്പുഴ)
2. ഗോപിക.ജി (എസ്.കെ.വി, കുട്ടമ്പേരൂർ)
ഉപന്യാസം, എച്ച്.എസ് (മലയാളം)
1. അനസ് നാസർ (സെന്റ് തെരേസാസ്, മണപ്പുറം)
2. ജിബിൽ ജോസഫ് (സെന്റ് അലോഷ്യസ്, എടത്വ)
ഉപന്യാസം, എച്ച്.എസ് (ഇംഗ്ലീഷ്)
1. ദേവി സുനിൽ (എം.കെ.എ.എം, പല്ലന)
2. മേഘന നായർ (ഗവ.ഗേൾസ്, ഹരിപ്പാട്)
ഉപന്യാസം, എച്ച്.എസ് (ഹിന്ദി)
1. അമല അന്ന അനിൽ (സെന്റ് മേരീസ്, എടത്വ)
2. ഹെഡ്വിൻ ജോർജ്ജ് (ടി.ഡി, തുറവൂർ)
ഉപന്യാസം, എച്ച്.എസ് (ഉറുദു)
1. ഇഷ.പി (എം.എസ്.എം, കായംകുളം)
കഥാരചന, എച്ച്.എസ് (ഉറുദു)
1. അഫ്സ്മ.എ (എം.എസ്.എം, കായംകുളം)
കവിതാരചന, എച്ച്.എസ് (ഉറുദു)
1. ആമിന.എൻ (എം.എസ്.എം, കായംകുളം)
2. അഫ്നൻ സലാം (ബി.ബി ഗേൾസ്, നങ്ങ്യാർകുളങ്ങര)
കേരള നടനം, എച്ച്.എസ് (പെൺ)
1. നന്ദന.വി (ഗവ.മോഡൽ, അമ്പലപ്പുഴ)
2. ആദ്രിക.എസ് (എൻ.ആർ.പി.എം, കായംകുളം)
നാടൻപാട്ട്, എച്ച്.എസ്
1. ദേവിക സുരേഷ് (ഗവ.ഗേൾസ്, ചേർത്തല)
2. ആര്യ.ഇ.എം (എസ്.സി.യു, പട്ടണക്കാട്)
കവിതാരചന, എച്ച്.എസ് (ഇംഗ്ലീഷ്)
1. ആയിഷ (സെന്റ് ജോസഫ്, ആലപ്പുഴ)
2. മേഘന എം നായർ (ഗവ.ഗേൾസ്, ഹരിപ്പാട്)
കവിതാ രചന, എച്ച്.എസ് (തമിഴ്)
1. നന്ദന (വി.വി.എച്ച്.എസ്.എസ്, താമരക്കുളം)
2. അർച്ചന ബാബു (സെന്റ് മേരീസ്, എടത്വ)
കവിതാ രചന, എച്ച്.എസ് (കന്നട)
1. അനന്ദു.ആർ
കഥാരചന, എച്ച്.എസ് (ഇംഗ്ലീഷ്)
1. അഞ്ജലി.പി (ടി.ഡി, തുറവൂർ)
ഫേബ സൈറ സ്റ്റീഫൻ (സെന്റ് ജോൺസ്, മറ്റം)
ചിത്രരചന, എച്ച്.എസ്.എസ് (പെൻസിൽ)
1. അർജ്ജുൻ പി.സാനു (ഹോളി ഫാമിലി, മുട്ടം)
2. ആദിത്യ രാജൻ (സെന്റ് ജോസഫ്, ആലപ്പുഴ)
ചിത്രരചന, എച്ച്.എസ്.എസ് (വാട്ടർ കളർ)
1. ആദിത്യരാജൻ (സെന്റ് ജോസഫ്, ആലപ്പുഴ)
2. ജിതിൻ.എസ് (ഗവ.മോഡൽ, അമ്പലപ്പുഴ)
ചിത്രരചന, എച്ച്.എസ്.എസ് (ഓയിൽ കളർ)
1. ആദിത്യരാജൻ (സെന്റ് ജോസഫ്, ആലപ്പുഴ)
2. അഭിജിത്.ബി (ഹോളി ഫാമിലി, മുട്ടം)
കാർട്ടൂൺ, എച്ച്.എസ്.എസ്
1. അക്ഷയ് പ്രസാദ് (എസ്.എൻ, എസ്.എൻ പുരം)
2. സാന്ദ്ര സിബി (ഗവ.ഗേൾസ്, ആലപ്പുഴ)
കൊളാഷ് എച്ച്.എസ്.എസ്
1. അക്ഷയ് പ്രസാദ് (എസ്.എൻ, എസ്.എൻ പുരം)
2. അഭിജിത്.ജെ.ആർ (ഗവ.ഗേൾസ്, കായംകുളം)
ഉപന്യാസം, എച്ച്.എസ്.എസ് (മലയാളം)
1. സാന്ദ്രാ ലക്ഷ്മി (കെ.കെ.കെ.പി.എം, അമ്പലപ്പുഴ)
2. അഗ്ന റോസ് പത്രോസ് (ഹോളി ഫാമിലി, മുട്ടം)
ഉപന്യാസം, എച്ച്.എസ്.എസ് (ഇംഗ്ലീഷ്)
1. കൃഷ്ണപ്രിയ.എസ് (ഗവ.ഗേൾസ്, ചേർത്തല)
2. സരസ്വതി വർമ്മ.വി.എസ് (ഗവ.മോഡൽ, അമ്പലപ്പുഴ)
ഉപന്യാസം, എച്ച്.എസ്.എസ് (അറബിക്)
1. ഹസ്ന അഷ്റഫ് (വി.ജെ, നെടുവത്ത് നഗർ)
2. ഹംസത്ത്.എ (ഗവ.ഗേൾസ്, ആലപ്പുഴ)
ഉപന്യാസം എച്ച്.എസ്.എസ് (സംസ്കൃതം)
1. ഗായത്രി.ജി (എൻ.എസ്, ബോയ്സ്, മാന്നാർ)
2. അജയ്ഘോഷ്.കെ.എസ് (ടി.ഡി, തുറവൂർ)
ഉപന്യാസം, എച്ച്.എസ്.എസ് (ഹിന്ദി)
1. നിമിഷ.എസ് (എൻ.എസ്.എസ്, കരുവാറ്റ)
2. പ്രണവ്.എസ് (ഗവ.ബോയ്സ്, ഹരിപ്പാട്)
ഉപന്യാസം, എച്ച്.എസ്.എസ് (ഉറുദു)
1. ശിഹാസ് (എം.എസ്.എം, കായംകുളം)
2. ആഷിഖ് (എൻ.എസ് ബോയ്സ്, മാന്നാർ)
..............................................................
വാർത്തകൾ: അനൂപ് ചന്ദ്രൻ, രാഹുൽ കൃഷ്ണൻ, പീയുഷ് ചാരുംമൂട്, മാത്യൂ സി.ജോസഫ്
ചിത്രങ്ങൾ: അനീഷ് ശിവൻ