കരുനാഗപ്പള്ളി: കേരളത്തിൽ സവർണാധിപത്യം കൊടികുത്തിണ കാലഘട്ടത്തിൽ വിശാലമായ മനുഷ്യാവകാശത്തിന് വേണ്ടി പോരാടിയ ധീരനായ പോരാളിയും ശ്രീനാരായണ ഗുരുദേവന്റെ തേരാളിയുമായിരുന്നു സഹോദരൻ അയ്യപ്പനെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സഹോദരൻ അയ്യപ്പൻ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൂത്രശാലികളായ നേതാക്കൾ വർഗീയതയുടെ മറവിൽ രാഷട്രീയ പ്രവർത്തനം നടത്തുന്ന കാലഘട്ടമാണിത്. സമരങ്ങളിൽ സ്ഫുടം ചെയ്തെടുത്ത ജീവിതമായിരുന്നു സഹോദരൻ അയ്യപ്പന്റേതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ആർ.പ്രേമചന്ദ്രൻ, കെ.ജെ പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, കളരിക്കൽ സലിംകുമാർ,ബി.കമലൻ, വനിതാസംഘം സെക്രട്ടറി മധുകുമാരി, കൺവീനർ കാർത്തികേയൻ, ബാബുരാജ്, ലാൽകുമാർ, രവീന്ദ്രൻഗോപാലൻ, ചന്ദ്രാംഗദൻ, രാജൻ, മുരളീധരൻ, സുനിൽകുമാർ, ജയപ്രകാശ്, ഭാർഗവൻ, സുനിൽ, തുളസി എന്നിവർ സംസാരിച്ചു.