ആലപ്പുഴ: പൊതുനിരത്തുകളിലെ രാത്രി അപകടങ്ങൾ കുറയ്ക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച “ഉണെത്തു കാപ്പി” പദ്ധതി ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ പള്ളാത്തുരുത്തിയിൽ ആരംഭിച്ചു.
രാത്രി കാലങ്ങളിൽ ഉറക്കമൊഴിഞ്ഞ് വാഹനമോടിച്ചു വരുന്ന ഡ്രൈവർമാർക്ക്
ചുക്ക് കാപ്പി കൊടുക്കുന്നതിനും, അവരുടെ മുഖം കഴരകി കുറച്ച് സമയം വിശ്രമിച്ച ശേഷം
യാത്ര തുടരുന്ന തരത്തിലുമാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. ജില്ലാ പൊലീസ് മേധാവി
എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.