ചേർത്തല: ടൗൺ റോട്ടറി ക്ലബിന്റെ സ്‌നേഹ വീടിന്റെ ശിലാസ്ഥാപനം മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.മുനിസിപ്പൽ രണ്ടാം വാർഡിൽ വേളോർവട്ടം പുതുവൽ നികർത്ത് അജി- വത്സല ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.കായലോരത്ത് വെള്ളം കയറുന്ന വീട്ടിൽ കഴിയുന്ന ഹോട്ടൽ ജീവനക്കാരനും രോഗിയുമായ അജിയുടെ അവസ്ഥ നവ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് റോട്ടറി ക്ലബ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുട്ടം ധർമ്മഗിരി ആശുപത്രി ട്രസ്റ്റ് നാലര സെന്റ് സ്ഥലം അജിയ്ക്ക് സൗജന്യമായി നൽകി. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ടൗൺ റോട്ടറി ക്ലബ് വീട് പണിത് നൽകുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് ഡോ.അനിൽ വിൻസെന്റ് പറഞ്ഞു.
വി.ടി.ജോസഫ്,സ്‌നേഹവീട് ജില്ലാ ചെയർമാൻ കെ.ബാബുമോൻ,റോട്ടറി അസി.ഗവർണർ അബ്ദുൾ ബഷീർ,സെക്രട്ടറി ജോസഫ് കുര്യൻ,എ.സി. ശാന്തകുമാർ,വിനോദ് കുമാർ,ലാൽജി,സൈറസ് വന്യംപറമ്പിൽ,തങ്കച്ചൻ കടവൻ, മാത്യു ജോൺ,ജോൺ കുന്നയ്ക്കൽ എന്നിവർ പങ്കെടുത്തു.