ഉദ്ഘാടനം 2ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
ഹരിപ്പാട്: കച്ചേരി ജംഗ് ഷനിൽ ഏഴ് നിലകളിൽ പണികഴിപ്പിച്ച റവന്യൂ ടവറിന്റെ ഉദ്ഘാടനം ഡിസംബർ 2ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരനും നിർവഹിക്കും. 40000 സ് ക്വയർ ഫീറ്റ് വിസൃതിയിൽ നബാർഡ് സഹായത്തോടെ ഹൗസിംഗ് ബോർഡാണ് കെട്ടിടം പണികഴിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.17 കോടി 32 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു നിർമ്മാണം. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിലെ 32 ലക്ഷം രൂപയും വിനിയോഗിച്ചു.താലൂക്ക് ഒാഫീസ് എക്സൈസ്, നികുതി, ലേബർ, റീ സർവ്വേ, കൃഷി, വില്ലേജ് ഓഫീസ് ഉൾപ്പടെ 30ലധികം സർക്കാർ സ്ഥാപനങ്ങൾ ഏഴുനിലകളിൽ ഒരു കുടക്കീഴിൽ പ്രവർത്തിക്കുക ജില്ലയിൽ ആദ്യത്തേതാണെന്നും രമേശ് പറഞ്ഞു. 250 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും പ്രവർത്തിക്കും.മൂന്നാം നിലകളിലായിരിക്കും താലൂക്ക് ഓഫീസിന്റെ പ്രവർത്തനം. ഭാവിയിൽ റവന്യൂ ടവറിൽ സോളാർ പാനൽ സ്ഥാപിക്കും. റവന്യൂ ടവറിന്റെ സമീപത്ത് കൂടി പോസ്റ്റ് ഒാഫീസിലേക്കുള്ള വഴി നിലനിറുത്തുമെന്ന് രമേശ് വ്യക്തമാക്കി. ഒന്നര കോടി രൂപ ചിലവഴിച്ച് റവന്യൂ ടവറിന് സമീപത്തായി പണികഴിപ്പിച്ച പൊലീസ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ക്വാർട്ടേഴ്സിനു സമീപം മിനിസ്റ്റേഡിയം നിർമ്മിക്കാൻ അടുത്ത ബഡ് ജറ്റിൽ തുക ആവശ്യപ്പെടുമെന്നും നിറപുത്തരി ആഘോഷവുമായി ബന്ധപ്പെട്ട ട്രഷറിയുടെ ഭാഗം പൈതൃകമായി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, എ.ഡി.എം എെ .അബ്ദുൽ സലാം,നഗരസഭ വൈസ് ചെയർമാൻ കെ.എം. രാജു, തഹസിൽദാർ കെ.ആർ. പ്രസന്ന കുമാർ എന്നിവരും പങ്കെടുത്തു.