ഹരിപ്പാട്: തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിലെ വൃശ്ചികം ഉത്സവം തുടങ്ങി. 1ന് സമാപിക്കും. ഇടപ്പള്ളി ഇളങ്ങള്ളൂർ സ്വരൂപം ഇളയരാജ വി.ശങ്കരരാജയുടെ സാന്നിദ്ധ്യത്തിൽ തന്ത്രി വൈക്കം മനയാറ്റ് ഇല്ലത്ത് കെ.എം.നാരായണൻ നമ്പൂതിരി കൊടിയേറ്റി. ഇന്ന് രാവിലെ 10.30ന് ഹരിപ്പാട് പി.പി.ചന്ദ്രന്റെ പാഠകം, ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, രാത്രി 9.30ന് നൃത്തനാടകം ദേവായനം, നാളെ രാത്രി 8ന് നൃത്തസന്ധ്യ, 9.30ന് മിമിക്സ് മെഗാഷോ, 26ന് രാത്രി 9.30ന് കോമഡി കാർണിവൽ, 27ന് രാവിലെ 10.30ന് ഏവൂർ രഘുനാഥൻ നായരുടെ ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, രാത്രി 9.30ന് നൃത്തനാടകം തുമ്പോലാർച്ച, 28ന് രാവിലെ 10.30ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് 12ന് ഉത്സവ ബലിദർശനം, രാത്രി 9.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 29ന് രാവിലെ 10.30ന് തെങ്ങമം ഗോപാലകൃഷ്ണന്റെ ഒാട്ടൻതുള്ളൽ, വൈകിട്ട് 4.30ന് വേലകളി, രാത്രി 8.30ന് നാടകം പൊലീസുകാരൻ, 30ന് ഉച്ചയ്ക്ക് 2.30ന് ഓട്ടൻതുള്ളൽ, വൈകീട്ട് 4.30ന് വേലകളി, രാത്രി 9.30ന് ഗാനമേള, 1ന് ഉച്ചയ്ക്ക് 12ന്
ആറാട്ടുസദ്യ, 2ന് കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് ആറാട്ടെഴുന്നള്ളത്ത്, 7ന് മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിൽ ആറാട്ട്, 7.30ന് മെഗാ മ്യൂസിക്കൽ ഷോ. ഉത്സവ
ദിവസങ്ങളിൽ രാവിലെ 8.15ന് അന്നദാനം, വൈകിട്ട് 4ന് കാഴ്ച ശ്രീബലി എന്നിവ നടക്കും.