ഹരിപ്പാട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ട്രാവലർ കാറിന് പിന്നിൽ ഇടിച്ചു കയറി. രണ്ട് അയ്യപ്പന്മാർക്ക് പരിക്ക്. ഒറ്റപ്പാലം സ്വദേശികളായ ശ്രീനിവാസൻ (22), വിഷ്ണു (23) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.4നായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പിന്നിൽ വന്ന ട്രാവലർ ഇടിച്ച് കയറുകയായിരുന്നു. പതിനഞ്ച് പേരടങ്ങുന്ന സംഘം ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. അപകടത്തിൽ ട്രാവലറിന്റെ മുൻവശം തകർന്നു. ഹരിപ്പാട് ക്ഷേത്രത്തിൽ വിരിവച്ച ശേഷം ഇന്ന് മറ്റൊരു വാഹനത്തിൽ മടങ്ങാനാണ് സംഘത്തിന്റെ തീരുമാനം.ഹരിപ്പാട് റസ്പോൺസ് ടീം അംഗങ്ങളായ ശ്യാം, സനൽ എന്നിവർ ചേർന്നാണ് പരിക്കേറ്റരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചതും ഗതാഗതം സുഗമമാക്കിയതും.