a
ചെറുകോൽ ഈഴക്കടവ് ധർമാനന്ദപുരം ശ്രീനാരായണ ഗുരുധർമാനന്ദ ഗുരുകുലത്തിൽ ഗുരു ധർമാനന്ദ സ്വാമിയുടെ സമാധി വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ചെറുകോൽ ഈഴക്കടവ് ധർമാനന്ദപുരം ശ്രീനാരായണ ഗുരുധർമാനന്ദ ഗുരുകുലത്തിൽ നടന്ന സ്വാമി ഗുരു ധർമാനന്ദയുടെ സമാധി വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉദ്ഘാടനം ചെയ്തു. ഗുരുധർമാനന്ദ സമിതി രക്ഷാധികാരി കെ.ഗംഗാധരപ്പണിക്കർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു, ഗുരുകുല ആചാര്യൻ സ്വാമി ഗംഗാധരൻ, പ്രീതിലാൽ, ഡി.രാജൻ തുടങ്ങിയവർ സംസാരിച്ചു.

ഗുരുധർമാനന്ദ സമിതി സെക്രട്ടറി കെ.ദയാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ബാബു നന്ദിയും പറഞ്ഞു. ഹവനം, യജ്ഞം, സമൂഹസദ്യ, വസ്ത്രദാനം, സമാധിപ്രാർത്ഥന എന്നിവയും നടന്നു.