rotary

ചേർത്തല: റോട്ടറി ക്ലബിന്റെയും ദുബായ് പൗരനായ ഹമദ് അൽമസോറിയുടെയും സംസ്ഥാന റവന്യൂ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രളയബാധിതർക്കായി അവശ്യവസ്തുക്കളടങ്ങിയ കി​റ്റുകൾ വിതരണം ചെയ്തു. മന്തി പി.തിലോത്തമൻ വിതരണോദ്ഘാടനം നിർവഹിച്ചു.ക്ലബ് പ്രസിഡന്റ് ഡോ.കെ.ഷൈലമ്മ അദ്ധ്യക്ഷത വഹിച്ചു.തഹസിൽദാർ അബ്ദുൾ റഷീദ്,ഗിരിജ രവീന്ദ്രൻ,സാംസൺ ജേക്കബ്,സെക്രട്ടറി ബി.ശിവൻകുട്ടി നായർ,ട്രഷറർ ബി.വിനോദ് കുമാർ,ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു,ക്ളബ് മുൻ പ്രസിഡന്റ്പി.കെ.ധനേശൻ പൊഴിക്കൽ എന്നിവർ സംസാരിച്ചു.
റവന്യു വകുപ്പ് തിരഞ്ഞെടുത്ത 120 പേർക്കാണ് കിറ്റ് വിതരണം ചെയ്തത്. ബ്ലാങ്ക​റ്റ്,സെ​റ്ററുകൾ,ഡ്രൈ ഫ്രൂട്ട്‌സ്,കാപ്പിപ്പൊടി, തേയില,ഭക്ഷണ പദാർത്ഥങ്ങൾ,, സാനി​റ്ററി നാപ്കിൻ,ബേബി ഡൈപ്പർ എന്നിവയടങ്ങിയ കി​റ്റുകളാണ് നൽകിയത്.