 കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന

ആലപ്പുഴ:പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും തടയാൻ ശക്തമായ നടപടികളുമായി നർക്കോട്ടിക് വിഭാഗം രംഗത്ത്. കഴിഞ്ഞ വർഷം ആകെ 651 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഈ വർഷം നവംബർ വരെ കേസുകളുടെ എണ്ണം 909 ആയി.

പൊതു സ്ഥലങ്ങളിലെ പുകവലിയും സ്കൂളുകൾക്ക് സമീപം പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും വർദ്ധിച്ചുവരുന്നതായി നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ജില്ലാഭരണകൂടം കോട്പ നിയമം (സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട് ആക്ട്) ശക്തിപ്പെടുത്താൻ നോ‌ഡൽ ഒാഫീസ‌ർ കൂടിയായ നാർക്കോട്ടിക് സെൽ വിഭാഗത്തിന് നിർദേശം നൽകിയത്.

പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘങ്ങളാണ് നടപടികളുമായി മുന്നോട്ടു നീങ്ങുന്നത്.



# കോട്പ വകുപ്പുകൾ


 സെക്ഷൻ 4: പൊതു കാര്യാലയങ്ങൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, പൊതു യാത്രാസംവിധാനങ്ങൾ എന്നിവിടങ്ങളിൽ പുകവലിക്ക് നിരോധനം

 സെക്ഷൻ 5: എല്ലാ രൂപത്തിലുമുള്ള പുകയില പരസ്യങ്ങൾ, പ്രചരണങ്ങൾ, സ്‌പോൺസർഷിപ്പുകൾ എന്നിവയ്ക്ക് നിരോധനം
 സെക്ഷൻ 6: പ്രായപൂർത്തിയാകാത്തവർ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിരോധനം
 സെക്ഷൻ 7: നിയമപ്രകാരമുള്ള 85 ശതമാനം സചിത്ര മുന്നറിയിപ്പില്ലാതെ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം
..........................................................

# 2017ലെ കോട്പ കേസുകൾ

 651 കേസുകളിൽ 651 പേർ അറസ്റ്റിൽ

 പിടികൂടിയ പുകയില ഉത്പന്നങ്ങൾ 31,384 പാക്കറ്റ്

 പിഴ 5.92 ലക്ഷം.

.....................................................

# കേസുകൾ ഇൗ വർഷം നവംബർ വരെ

 909 കേസുകളിൽ 909 പേർ പിടിയിൽ

 പിടികൂടിയ പുകയില ഉത്പന്നങ്ങൾ 30,008 പാക്കറ്റ്

 പിഴ 5.4 ലക്ഷം