ambalapuzha-news

അമ്പലപ്പുഴ : വണ്ടാനം മുക്കയിൽ റോഡ് തകർന്നിട്ട് ഒരുവർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. ദേശീയപാതയെയും വെട്ടിക്കരി, നാലുപാടം പാടശേഖരങ്ങളെയും ബന്ധിപ്പിക്കുന്നതാണ് വണ്ടാനം കാവിനരികിലൂടെ കിഴക്കോട്ടുള്ള ഈ റോഡ്.

പൂക്കൈത ആറിന്റെ തീരത്തും പാടശേഖരങ്ങളുടെ ചിറയിലും താമിക്കുന്നവർ ദേശീയ പാതയിലെത്തുന്നത് ഈ റോഡ് മാർഗമാണ്. ദിനംപ്രതി നുറുകണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡ് തകർന്ന് കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയിലാണ് .പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് 3 വർഷത്തിന് മുകളിലായെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.