മാവേലിക്കര: റവന്യു ജില്ലാ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 77 പോയിന്റുമായി തുടർച്ചയായ രണ്ടാം തവണയാണ് ചെട്ടികുളങ്ങര ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരാകുന്നത്. സബ് ജില്ലാ തലത്തിൽ വർഷങ്ങളായി ചെട്ടികുളങ്ങര ഹൈസ്കൂളാണ് ചാമ്പ്യൻമാർ.
ഇത്തവണ 21 ഇനങ്ങളിൽ മൽസരിച്ച സ്കൂൾ 15 ഇനങ്ങളിൽ എ ഗ്രേഡ് നേടി. 9 ഇനങ്ങളിൽ സംസ്ഥാന യുവജനോൽസവത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു. പ്രഥമാദ്ധ്യാപിക എസ്.രാജശ്രീയുടെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും പി.ടി.എയും മാനേജ്മെൻറും നൽകുന്ന പ്രോൽസാഹനവും പിന്തുണയുമാണ് സ്കൂളിന്റെ പ്രചോദനം.