ചേർത്തല:ദേശീയപാതയിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾ തടയാൻ പൊതുജന സഹകരണത്തോടെ ആരംഭിക്കുന്ന ഹൈവേ ആക്ഷൻ ഫോഴ്സിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് ചീഫ് എസ്.സുരേന്ദ്രൻ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എൻ.ആർ.ബാബുരാജ്,വൈസ് ചെയർപേഴ്സൺ ശ്രീലേഖാനായർ,കൗൺസിലർ പി.ജ്യോതിമോൾ,ജോയിന്റ് ആർ.ടി.ഒ കെ.മനോജ്,പി.ഒ.തോമസ് എന്നിവർ സംസാരിച്ചു.ഡിവൈ.എസ്.പി എ.ജി.ലാൽ സ്വാഗതവും എസ്.ഐ ജി.അജിത്ത് കുമാർ നന്ദിയും പറഞ്ഞു.
അപകടങ്ങൾ കൂടുതലായുണ്ടാകുന്ന ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരായ യുവാക്കളുടെയും പൊലീസിന്റെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ് ഹൈവെ ആക്ഷൻ ഫോഴ്സിന്റെ ചുമതല.