ചേർത്തല :എക്‌സൈസ് സർക്കിൾ ഓഫീസുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണവും ഏകദിന ശിൽപ്പശാലയും നടത്തി.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പി.ജോതിമോൾ അദ്ധ്യക്ഷയായി. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എൻ.ഷാ മുഖ്യപ്രഭാഷണം നടത്തി.സോഷ്യൽ മീഡിയയും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ വൈക്കം ഡിവൈ.എസ്.പി പി.കെ. സുഭാഷ് ക്ലാസെടുത്തു.കൗൺസിലർ ഡി.ജ്യോതിഷ്,അസി.എക്‌സൈസ് കമ്മിഷണർ കെ.കെ.അനിൽകുമാർ,ചേർത്തല സർക്കിൾ ഇൻസ്‌പെക്ടർ വി.സി. ബൈജു,ബി.ഭാസി,പി.ഡി.കലേഷ്, ആലപ്പുഴ സർക്കിൾ ഇൻസ്‌പെക്ടർ ആർ.മനോജ്,റേഞ്ച് ഇൻസ്‌പെക്ടർമാരായ വി.സലില കുമാർ,ബി.റെജി,കെ.സുദേവൻ എന്നിവർ സംസാരിച്ചു.