jayan
കേരള സർവ്വകലാസംഘം ആലപ്പുഴ ജില്ല പ്രസിഡന്റ് ആർ. ജയൻ

ആലപ്പുഴ: കേരള സർവകലാസംഘം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കേരള സർവ്വകലാസംഘത്തിന്റെ ആലപ്പുഴ ജില്ലാ കൺവെൻഷൻ കായംകുളം മെരിലാന്റിൽ നടന്നു. സിനിമ സീരിയൽ താരം ആർ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സർവ്വകലാസംഘം സംസ്ഥാന പ്രസിഡന്റ് വിൽസൻ ആന്റണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി സെക്രട്ടറി അഡ്വ. എ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എ. അജികുമാർ, ബൈദു. എസ്സ് പട്ടത്താനം, ഷീല സത്യൻ, മധു പട്ടത്താനം, ബെൻസി അടൂർ, സജു അലക്സാണ്ടർ, ശ്രീജിത്ത് ശ്രീവിലാസം എന്നിവർ ആശംസ അർപ്പിച്ചു. ബ്രഷ്നേവ് സ്വാഗതവും, ശോഭൻ പുതുപ്പള്ളി കൃതജ്ഞതയും രേഖപ്പെടുത്തി. ജില്ലാ ഭാരവാഹികളായി ആർ. ജയൻ (പ്രസിഡന്റ്), ആസിഫ് റഹിം , പ്രകാശ് ചുനക്കര, മധു പട്ടത്താനം (വൈസ് പ്രസിഡന്റ്), ശോഭൻ പുതുപ്പള്ളി (സെക്രട്ടറി), ഡി. ഹരികുമാർ, പ്രിയലാൽ, എൻ.എൻ. ബൈജു (ജനറൽ സെക്രട്ടറി), ജലജ എസ്. നായർ (അസിസ്റ്റന്റ് സെക്രട്ടറി), ഷീല സത്യൻ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.