ആലപ്പുഴ: കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ, പൊലീസുകാരുടെ മക്കളിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചവർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും മരണമടഞ്ഞ പൊലീസുകാരുടെ കുടുംബസഹായനിധി വിതരണവും ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ നിർവഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ജി.ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ബി.റഫീഖ്, എ.ആർ.ക്യാമ്പ് കമാണ്ടന്റ് സുരേഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ. നസീം, ആലപ്പുഴ ഡിവൈ.എസ്.പി പി.വി ബേബി, ആർ.ബാലൻ, ബിജു വി.നായർ, എ.അൻജു, എം.സനൽകുമാർ, ബേബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.