photo
മന്ത്രി തോമസ് എെസക്കിന്റെ ഒാഫിസിലേക്ക് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ബി.ജെ .പി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആർ പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ശരണമന്ത്രത്തെ അധിക്ഷേപിച്ച മന്ത്രി തോമസ് എെസക്ക് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന് ബി.ജെ .പി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആർ പദ്മകുമാർ പറഞ്ഞു.

മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിലേക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹിളാ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ചിന്റെ ഉദ്‌ഘാടന യോഗത്തിനുശേഷം പ്രവർത്തകർ ശരണമന്ത്രം എഴുതിയ പോസ്റ്റ് കാർഡ് ഓഫീസിൽ നൽകാതെ പിരിഞ്ഞു പോകില്ലായെന്ന് അറിയിച്ചതിനെത്തുടർന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം എസ്.ഗിരിജയെ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് പോസ്റ്റ് കാർഡ് നൽകാൻ പൊലീസ് അനുവദിച്ചു.

മഹിളാ മോർച്ച ജില്ല പ്രസിഡന്റ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം എസ് ഗിരിജ,ജില്ലാ ജന:സെക്രട്ടറി എം.വി ഗോപകുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ, ഗീത രാംദാസ്, ശ്യാമള കൃഷ്ണകുമാർ,ആർ.ഉണ്ണികൃഷ്ണൻ, മിനി ബിജു, ശോഭ രവീന്ദ്രൻ, ബിന്ദു വിനയൻ എന്നിവർ പ്രസംഗിച്ചു.