കായംകുളം: നിയോജക മണ്ഡലത്തിൽ 16 പ്രവൃത്തികൾക്ക് 5 കോടി രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എൽ.എ അറിയിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക.

താലൂക്ക് ആശുപത്രി കെട്ടിടം (70 ലക്ഷം)എം.എസ്.എം കോളേജ് - എം.എസ്.എം. എച്ച്.എസ്.എസ് റോഡ് (വളയ്ക്കകത്ത് റോഡ്) (25 ലക്ഷം)​ നഗരസഭ വാർഡ് 17 ഊടത്തിൽമുക്ക് - ബ്ലാഹയിൽ റോഡ് (25 ലക്ഷം), വാർഡ് 43 ഐക്യജംഗ്ഷൻ - ഇല്ലിക്കുളത്ത് ഓട നിർമ്മാണം (28 ലക്ഷം), വാർഡ് 32 - 33 എസ്.എൻ. സെൻട്രൽ സ്കൂൾ - ഹൈവേപാലസ് റോഡ് (45 ലക്ഷം) നഗരസഭ ചേരാവള്ളി ക്ഷേത്രം കിഴക്കോട്ട് ഇടവന ഭാഗത്തേക്ക് ഓട നിർമ്മാണം (13 ലക്ഷം) വാർഡ് 8 വെയർഹൗസ് - ഓടയ്ക്കാത്തോട് റോഡ് (20 ലക്ഷം), കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ പാലവും അപ്രോച്ച് റോഡും (35 ലക്ഷം), കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ഓച്ചിറ കൊച്ചുമുറി റോഡിൽ ജാൻസ് ജംഗ്ഷൻ - തോപ്പിൽ സ്കൂൾ റോഡ് (21 ലക്ഷം).

പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഏവൂർ എസ്.ആർ.കെ.വി. എൽ.പി.എസിന് പുതിയ കെട്ടിടം (50 ലക്ഷം), രാമപുരം - കല്ലുംമൂട് മണ്ഡല അതിർത്തി റോഡ് (28 ലക്ഷം)​ വാർഡ് 15-16 അരുണിൽ - കുണ്ടന്തറ റോഡ് (12 ലക്ഷം), കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ കലാജംഗ്ഷൻ - തോപ്പിൽകടവ് റോഡ് (28 ലക്ഷം), ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ യു.ഐ.ടി. സെന്റർ കെട്ടിടം (50 ലക്ഷം), ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ ചെട്ടികുളങ്ങര ക്ഷേത്രം തെക്കേനട - പി.എച്ച്.സി. റോഡ് (26 ലക്ഷം) വാർഡ് 20 ആഞ്ഞിലിമൂട് - ളാഹയിൽ ജംഗ്ഷൻറോഡ് (24 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.