ambalapuzha-news

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല റോഡിൽ നടപ്പാതയിലേക്ക് ചെടികൾ പടർന്നു കയറുന്നത് കാൽനട യാത്രക്കാരെ വലയ്ക്കുന്നു. ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്.

കരുമാടി മുതൽ തകഴി വരെയുള്ള പ്രദേശങ്ങളിലാണ് ക്ളേശം കൂടുതൽ. നടന്നും സൈക്കിളിലുമൊക്കെ പോകുന്നവർ വാഹനങ്ങളുടെ മുന്നിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.

ഇഴജന്തുക്കൾക്കൊപ്പം തെരുവുനായ്ക്കളും കുറ്റിക്കാടുകളിൽ താമസമാക്കിയതോടെ ഇവ റോഡിലിറങ്ങി വാഹനങ്ങൾക്കടിയിൽപ്പെട്ട് ചാകുന്നതും നിത്യസംഭവമായി. അടിയന്തരമായി കുറ്റിക്കാടുകൾ നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.