ആലപ്പുഴ: സാഹിത്യലോകത്തിന് ആലപ്പുഴയുടെ സംഭാവനകളായ സാഹിത്യകാരന്മാരും പ്രശസ്തിയിലേക്കുള്ള യാത്രയിൽ ആലപ്പുഴ വഴി കടന്നുപോയവരും രചിച്ച കൃതികളുടെ പേരിൽ സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ അറിയപ്പെടും. ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ ഒന്നാം വേദിക്ക് ഇരയിമ്മൻ തമ്പിയുടെ കൃതിയായ 'ഉത്തരാസ്വയംവരം' എന്നാണ് പേരിട്ടിരിക്കുന്നത്.
രചനാ മത്സര മൂല്യനിർണയവേദിക്ക് കളവംങ്കോടം ബാലകൃഷ്ണന്റെ 'അനുസന്ധാനം' എന്നാണ് പേര്. പഴയിടം മോഹനൻ നമ്പൂതിരിയുടെ വിശേഷ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാല പി. പത്മരാജന്റെ നോവലായ 'പെരുവഴിയമ്പലം' എന്ന പേരിൽ അറിയപ്പെടും. ഗ്രീൻ പ്രോട്ടോക്കോൾ പവലിയനു വയലാർ കവിതയായ 'മുളങ്കാട്' എന്നാണ് പേര്.
.......................................................
# വേദികൾ- പേര്- ഗ്രന്ഥകർത്താവ്
ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്- ഉത്തരാസ്വയംവരം (ഇരയിമ്മൻ തമ്പി)
ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്- മയൂരസന്ദേശം (കേരളവർമ്മ വലിയ കോയിതമ്പുരാൻ)
എസ്.ഡി.വി സെന്റിനറി ഹാൾ- കല്യാണസൗഗന്ധികം (കുഞ്ചൻനമ്പ്യാർ)
ടി.ഡി.എച്ച്.എസ്- നിത്യകന്യക (തകഴി ശിവശങ്കരപ്പിള്ള)
സെന്റ് ജോസഫ്സ് ജി.എച്ച്.എസ്- ചിലമ്പൊലി (പി.കെ.ശാരംഗപാണി)
സെന്റ് ജോസഫ്സ് ഗേൾസ് ആഡിറ്റോറിയം- ആയിഷ (വയലാർ രാമവർമ്മ)
ലജനത്തുൽ മുഹമ്മദീയ എച്ച്.എസ്-അവനവൻകടമ്പ (കാവാലം നാരായണപ്പണിക്കർ)
മുഹമ്മദൻസ് ഗേൾസ് എച്ച്.എസ് ആഡിറ്റോറിയം- പാദമുദ്ര (വയലാർ രാമവർമ്മ)
സെന്റ് ആന്റണീസ് എച്ച്.എസ് ആഡിറ്റോറിയം- അകലെആകാശം (ആലപ്പി ഷെറീഫ്)
കാർമ്മൽ ആഡിറ്റോറിയം- കാട്ടുകുതിര (എസ്.എൽ പുരം സദാനന്ദൻ)
ഒ.എൽ.എഫ് എൽ.പി.എസ് വെള്ളാപ്പള്ളി- അശ്വമേധം (തോപ്പിൽ ഭാസി)
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂൾ- സ്യമന്തകം ( കുഞ്ചൻ നമ്പ്യാർ)
തിരുവമ്പാടി എച്ച്.എസ്- അരനാഴികനേരം (പാറപ്പുറത്ത് കെ.ഇ. മത്തായി)
തത്തംപള്ളി പാരിഷ് ഹാൾ- കുരുക്ഷേത്രം (ഡോ. അയ്യപ്പപ്പണിക്കർ)
ജവഹർ ബാലഭവൻ- ലോല (പി.പത്മരാജൻ)
ലിയോ തേർട്ടീന്ത് എൽ.പി.എസ്- ജീവിതനൗക (മുതുകുളം രാഘവൻപിള്ള)
കിടങ്ങാംപറമ്പ് എൽ.പി.എസ്- കാവ്യസ്വരൂപം (പ്രൊഫ.എസ്.ഗുപ്തൻനായർ)
മോഡൽ എൽ.പി.എസ്- ചെമ്മീൻ (തകഴി ശിവശങ്കരപ്പിള്ള)
മുഹദമ്മൻസ് എൽ.പി.എസ് ഹാൾ- വിശ്വദീപം (പുത്തൻകാവ് മാത്തൻ തരകൻ)
ജി.യു.പി.എസ് തിരുവമ്പാടി- ദൈവത്താർ (കാവാലം നാരായണ പണിക്കർ)
മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്. ഹാൾ- മലയാളഭാവന (കെ.പി. അപ്പൻ)
സെന്റ് ജോസഫ്സ് എൽ.പി.എസ്, ആഡിറ്റോറിയം- സർഗസംഗീതം (വയലാർ രാമവർമ്മ)
തത്തംപള്ളി എച്ച്.എസ് ഹാൾ- നഗരനന്ദിനി (നൂറനാട് ഹനീഫ്)
ചെട്ടികാട് എസ്.സി.എം.വി.യു.പി.എസ്- ഒറ്റ (വി.പി. ശിവകുമാർ)
ഗവ.യു.പി.എസ് കളർകോട്- രണ്ടിടങ്ങഴി (തകഴി ശിവശങ്കരപ്പിള്ള)
എസ്.ഡി.വി ഗവ. ജെ.ബി.എസ്- ഗാനദേവത (മുതുകുളം പാർവതി അമ്മ)
ഗവ.എൽ.പി.എസ് കളർകോട്- ഭാവന (എൻ.പി. ചെല്ലപ്പൻ നായർ)
റിക്രിയേഷൻ ഗ്രൗണ്ട്- തരംഗിണി (ഡോ.കെ.എം. തകരൻ)
കാർമ്മൽ ഹാൾ- ഇതാ ഇവിടെ വരെ (പി.പത്മരാജൻ)