tkm

ചേർത്തല : തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ കേരശ്രീ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് നിർവ്വഹിച്ചു.സുധർമ്മ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സിന്ധുവിനു,കൃഷി ഓഫീസർ പി.സമീറ,അസിസ്റ്റന്റ് സന്തോഷ് കുമാർ,വിശാഖ്, രഹന കിഷോർ,ഷിബാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇരുപത്തിമൂവായിരം തെങ്ങിൻ തൈകളാണ് പദ്ധതിയുടെ ഭാഗമായി 23 വാർഡുകളിലായി നടുന്നത്.ഒരു വാർഡിൽ ആയിരം തെങ്ങിൻ തൈകൾ പാകുന്നതിന് മുന്നൂറ് പേർ അടങ്ങുന്ന പഞ്ചായത്ത്തല കേര സംരക്ഷണസേനയ്ക്ക് രൂപം നൽകി.ഒരു വാർഡിന് ഒരു കാർഷിക നഴ്‌സറിയാണ് തയ്യറാക്കിയിട്ടുള്ളത്.പഞ്ചായത്തിലെ മുഴുവൻ വീടുകളിലും രണ്ട് തെങ്ങിൻ തൈകൾ നട്ടു നൽകുന്നതോടൊപ്പം മുന്നുവർഷത്തെ പരിചരണവും സൗജന്യമായി സേന നൽകും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ചെയർമാനായും കൃഷി ഓഫിസർ പി.സമീറ കൺവീനറുമായുള്ള കാർഷിക വികസന സമിതിയും കുടുംബശ്രീ എ.ഡി.എസുകളും മേൽനോട്ടം വഹിയ്ക്കും