arthunkal

ചേർത്തല:അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. ബസിലിക്ക റെക്ടർ ഫാ.ക്രിസ്​റ്റഫർ എം. അർത്ഥശേരിൽ മുഖ്യകാർമികത്വം വഹിച്ചു.തുടർന് ജപമാല,ദിവ്യബലി,സുവിശേഷ പ്രസംഗം എന്നിവ നടന്നു. ഇന്ന് വൈകിട്ട് 6ന് ജപമാല,6.30ന് ദിവ്യബലി,സുവിശേഷ പ്രസംഗം ഫാ.ജോൺസൺ തൗണ്ടയിൽ. തുടർന്ന് വേസ്പര,ലദീഞ്ഞ്. 30ന് തിരുനാൾദിനം,രാവിലെ 5.30നും 7.30നും ദിവ്യബലി,വൈകിട്ട് 3.30ന് ആഘോഷമായ ദിവ്യബലി, സുവിശേഷ പ്രസംഗം ബിഷപ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് പ്രദക്ഷിണം,വിശുദ്ധ കുർബാനയുടെ ആശീർവാദം.