ambalapuzha-news

അമ്പലപ്പുഴ: നിർമ്മാണ തൊഴിലാളിയായ വീട്ടമ്മയുടെ കൈയിൽ നിന്നു നഷ്ടപ്പെട്ട പണമടങ്ങിയ ബാഗ് റോഡരികിൽ നിന്നു ലഭിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പൊലീസ് മുഖാന്തരം ഉടമയെ തിരിച്ചേൽപ്പിച്ചു.

1500 രൂപ, ആധാർ, എ.ടി.എം കാർഡുകൾ എന്നിവയടങ്ങിൽ പഴ്സ് പറവൂർ സ്വദേശി അന്നമ്മയുടെ കൈയിൽ നിന്നാണ്, നടന്നു വരുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെ പുന്നപ്ര ഭാഗത്ത് നഷ്ടപ്പെട്ടത്. കെ.എസ്.ഇ.ബി ആലപ്പുഴ സബ് ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനിയർ ശ്യാം ഇതുവഴി ബൈക്കിൽ വന്നപ്പോൾ ബാഗ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇദ്ദേഹം ബാഗ് പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തി കൈമാറി. ബാഗിൽ ഉണ്ടായിരുന്ന മേൽവിലാസത്തിൽ ബന്ധപ്പെട്ടാണ് പൊലീസ് അന്നമ്മയെ തിരിച്ചറിഞ്ഞ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. തുടർന്ന് എസ്.ഐ അജയമോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജേഷ്, ഗോപൻ, ബിജോയ് എന്നിവർ ചേർന്ന് ബാഗ് കൈമാറി.