കുട്ടനാട്: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു .ഡി .എഫ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ.ജേക്കബ് എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ കെ .ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. അലക്‌സ് മാത്യു, ജോസഫ് ചെക്കോടൻ, തങ്കച്ചൻ വാഴച്ചിറ, എ .കെ .സുബ്രമണ്യൻ, സി .വി രാജീവ്, കെ. പ്രസാദ്, ജി.സൂരജ്,എം. ടി ജെയിംസ്, ബിജു കൊടത്തുശ്ശേരി, ടി ഡി അലക്‌സാണ്ടർ, തങ്കച്ചൻ കൂലിപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു.