1
സ്റ്റുഡിയോ കത്തി നശിച്ചു

കായംകുളം: കെ.പി റോഡിൽ രണ്ടാംകുറ്റിയ്ക്ക് സമീപം വൈഗ ഡിജിറ്റൽ സ്റ്റുഡിയോ കത്തി നശിച്ചു. ഇന്നലെ രാവിലെ സ്റ്റുഡിയോ തുറന്നപ്പോഴാണ് തീപിടിത്തം അറിയുന്നത് .കമ്പ്യൂട്ടർ, ലാപ്ടോപ്പ്, കാമറ,​ ഫർണിച്ചറുകൾ എ. സി എന്നിവ കത്തിനശിച്ചതായി ഉടമ സനോജ് പറഞ്ഞു .ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.