അരൂർ:ആബുലൻസിനു പിന്നിൽ പാൽ കയറ്റിവനന മിനിലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. മിനിലോറിയിലുണ്ടായിരുന്ന തമിഴ്നാട് ഉദുമൽപേട്ട ശിവശക്തി കോളനിയിൽ ദയാനന്ദൻ (22), ആബുലൻസിൽ ഉണ്ടായിരുന്ന കായംകുളം തെക്കേപ്പാട്ട് നികർത്തിൽ ഷിജോ (27) എന്നിവർക്കാണ് പരിക്കേറ്റത്.ദയാനന്ദനെ മരട് ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിജോയെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ദേശീയ പാതയിൽ എരമല്ലൂർ കവലക്ക് വടക്കുവശം മിഥില ഹോട്ടലിന് സമീപം ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം.കായംകുളത്തു നിന്ന് ഒരു രോഗിയുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ആബുലൻസിന്റ ടയർ പഞ്ചറായതിനെ തുടർന്ന് രോഗിയെ മറ്റൊരു കാറിൽ കയറ്റി വിട്ട ശേഷം ദേശീയപാതയോരത്ത് എരമല്ലൂരിൽ വിശ്രമിക്കുമ്പോൾ പാൽ കയറ്റിവന്ന മിനിലോറി പിന്നിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ആബുലൻസ് സമീപത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ശ്രീ വെങ്കിടേശ്വര ട്രാൻസ്പോർട്ടിന്റെതാണ് മിനിലോറി. മോഡികെയറിന്റെതാണ് ആംബുലൻസ്.