ചാരുംമൂട്: നൂറനാട് തത്തംമുന്ന ഉമാമഹേശ്വര ക്ഷേത്രത്തിൽ ഒന്നാം ശിവപുരാണയജ്ഞം 3 മുതൽ 14 വരെ നടക്കും.ഇടയാണത്തില്ലത്ത് മനോജ് വി.നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

2 ന് വൈകിട്ട് 3ന് യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ഭദ്രദീപം വഹിച്ച് ഘോഷയാത്ര പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തന്ത്രി പൂത്തില്ലം നാരായണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം പ്രതിഷ്ഠിക്കും.

തുടർന്ന് ഭദ്രദീപപ്രതിഷ്ഠാ സമ്മേളനം നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ശിവപുരാണയജ്ഞ ഉദ്ഘാടനം ചെയ്യും.യജ്ഞ ദിവസങ്ങളിൽ രാവിലെ 6 ന് ഗണപതിഹോമം, 7ന് യാമാഭിഷേകം, 8 ന് ശിവപുരാണ പാരായണം, 11 ന് ഹോമങ്ങൾ - പ്രത്യേക പൂജകൾ, 11 ന് പ്രഭാഷണം, വൈകിട്ട് 5ന് ലളിത സഹസ്രനാമജപം, തുടർന്ന് പ്രഭാഷണം, ഭജന പ്രസാദ വിതരണം എന്നിവ നടക്കും.

3 ന് രാവിലെ 11ന് മൃത്യുഞ്ജയഹോമം, 4ന് രുദ്രാവതാരം.

4 ന് രാവിലെ 11ന്

ഐകമത്യസൂക്ത ഹോമം, വൈകിട്ട് 5ന് മാതൃ -പിതൃപൂജ.

5 ന് രാവിലെ 9.30 ന് പാർവതി ജനനം - ശത്രുതാ സംഹാര ഹോമം,

വൈകിട്ട് 5ന് നാരീപൂജ.

6ന് രാവിലെ 10ന് ശിവപാർവതി വിവാഹം, 11ന് ദീർഘസുമംഗലി ഹോമം, 5ന് സൗഭാഗ്യ പാർവതിപൂജ.

7 ന് രാവിലെ 11ന് ഭാഗ്യസൂക്ത ഹോമം.

8 ന് രാവിലെ 10ന് അർദ്ധനാരീശ്വരാവതാര പൂജ - ആയൂർ സൂക്ത ഹോമം.

9 ന് രാവിലെ 10ന് കിരാതേശ്വരാവതാരം, 5ന് വയോജന പൂജ.

10 ന് രാവിലെ 10ന് പഞ്ചാക്ഷരി ഹോമം, 5ന് അഷ്ടലക്ഷ്മി സർവൈശ്വര്യപൂജ

11 ന് വൈകിട്ട് 5ന് ദക്ഷിണാമൂർത്തി പൂജ, 9 ന് നൃത്ത സന്ധ്യ.

12 ന് രാവിലെ 10ന് നവധാന്യപ്പൊങ്കാല - നവഗ്രഹ പൂജ.

13ന് രാവിലെ 10ന് ഭസ്മാഭിഷേകം,1ന് സമൂഹരുദ്രാന്നം, വൈകിട്ട് 3 ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.

പത്രസമ്മേളനത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.അശോകൻ, സെക്രട്ടറി ശ്രീനി, ഭാരവാഹികളായ പ്രദീപ് കുമാർ, ബിജു എന്നിവർ പങ്കെടുത്തു.