കായംകുളം :എരുവയിൽ മകനെ അന്വേഷിച്ച് എത്തിയ സംഘം സ്വർണവ്യാപാരിയെ വീട് കയറി വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. എരുവ കിഴക്ക് അനന്തു ഭവനത്തിൽ അനന്തു (18), കുന്നത്തറയിൽ വീട്ടിൽ സുജിത്ത് (33), കടവശേരിവടക്കതിൽ വിശാഖ് (19), കളീക്കൽ വീട്ടിൽ കാർത്തിക് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ശർമനെ (30) പൊലീസ് പിടികൂടിയിരുന്നു. സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടയിൽ വീണ് പരിക്കേറ്റ പ്രതികളിലൊരാളായ വിശാഖ് (25) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ആശുപത്രി വിടുമ്പോൾ അറസ്റ്റ് ചെയ്യുമെന്നും എല്ലാ പ്രതികളും കസ്റ്റഡിയിലായതായും പൊലീസ് പറഞ്ഞു.