highcourt

ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നാല് അഡിഷണൽ ജഡ്ജിമാരെ നിയമിച്ച് കേന്ദ്രനിയമ മന്ത്രാലയം ഉത്തരവിറക്കി. ജില്ലാ ജഡ്‌ജിമാരായ ടി.വി അനിൽകുമാർ, എൻ. അനിൽകുമാർ, അഭിഭാഷകരായ വി.ജി അരുൺ,എൻ.നഗരേഷ്, എന്നിവരുടെ നിയമനമാണ് രാഷ്ട്രപതി അംഗീകരിച്ചത്. രണ്ടു വർഷത്തേക്കാണ് നിയമനം.

ഇവർക്കൊപ്പം പി.വി. കുഞ്ഞിക്കൃഷ്ണനും ഉൾപ്പെടെ അഞ്ചു പേരെ നിയമിക്കാനാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി, ജസ്‌റ്റിസുമാരായ മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ഒക്ടോബർ 11ന് ശുപാർശ ചെയ്തത്. ഇതിൽ നാലുപേരുടെ നിയമന ഉത്തരവാണ് ഇന്നലെ ഇറങ്ങിയത്.