vp-sanu
v.p sanu

ന്യൂഡൽഹി: എസ്.എഫ്‌. ഐ അഖിലേന്ത്യാ പ്രസിഡൻറായി വി.പി സാനുവിനെയും(കേരളം) ജനറൽ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും (ബംഗാൾ) തിരഞ്ഞെടുത്തു. പ്രതികൂർ റഹ് മാൻ (ബംഗാൾ), വി.എ വിനീഷ് (കേരളം), കോട്ട രമേഷ് (തെലങ്കാന), വൈ രാമു (ആന്ധ്രപ്രദേശ്), ബാലാജി (മഹാരാഷ്ട്ര) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ.ജോയിന്റ് സെക്രട്ടറിമാർ: ശ്രീജൻ ഭട്ടാചാര്യ (ബംഗാൾ), കെ.എം സച്ചിൻദേവ് (കേരളം), ദീപ്‌സിത ധർ (സെൻറർ), ദീനീത് ദണ്ഡ (ഹിമാചൽപ്രദേശ്), സന്ദീപൻ ദേവ് (ത്രിപുര). നിതീഷ് നാരായണൻ (കേരളം), സംഗീത ദാസ്, പരീക്ഷിത്, മാരിയപ്പൻ, മണിപാൽസിങ് എന്നിവരും സെക്രട്ടറിയറ്റിലുണ്ട്. 93 അംഗ കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽനിന്ന് 10 പേരുണ്ട്. ഷിംലയിൽ നടന്ന 16ാം അഖിലേന്ത്യാസമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. രണ്ടാം തവണ പ്രസിഡന്റായ വി പി സാനു മലപ്പുറം സ്വദേശിയാണ്.മുമ്പ് സംസ്ഥാന പ്രസിഡൻറായിരുന്നു. എം.എസ്.ഡബ്ല്യു, എം.എ ബിരുദധാരിയാണ്. കൽക്കത്ത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയാണ് മയൂഖ് ബിശ്വാസ്. സ്റ്റുഡൻറ്‌സ് മാസികയുടെ എഡിറ്ററാണ്.