sri

ന്യൂഡൽഹി:അയോദ്ധ്യയിലെ രാമക്ഷേത്രത്തെ സർക്കാർ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയ ആയേക്കുമെന്ന് ആത്മീയാചാര് യൻ ശ്രീ ശ്രീ രവിശങ്കർ മുന്നറിയിപ്പ് നൽകി.അഖില ഭാരതീയ സന്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്യാസിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്ന പരിഹാരത്തിന് മൂന്ന് വഴികളുണ്ട്. മൂന്ന് കക്ഷികളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്‌ത് പരിഹാരം കാണുക. സുപ്രീംകോടതിയുടെ ഇടപെടൽ മറ്റൊന്ന്. നിയമപരമായ പരിഹാരമാണ് ഒടുവിലേത്തേത്. മുസ്ളീംങ്ങൾ നല്ലതു ചിന്തിച്ച് അയോദ്ധ്യയിൽ നിന്ന് പിൻമാറണം. അയോദ്ധ്യ അവർക്കുള്ള സ്ഥലമല്ല. രാമന്റെ ജൻമസ്ഥലം മറ്റൊരിടത്തേക്ക് മാറ്റാനാവില്ലെന്നും രവിശങ്കർ പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വൈകരുതെന്ന് സന്യാസിമാരുടെ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സന്യാസിമാർക്ക് പിന്തുണയുമായി കേന്ദമന്ത്രിമാർ അടക്കം ബി.ജെ.പി നേതാക്കളും രംഗത്തെത്തി. സുപ്രീംകോടതി വിധിക്കു മുൻപ് ഒാർഡിനൻസ് ഇറക്കണമെന്ന ആർ.എസ്.എസ് ആവശ്യത്തിന് പിന്നാലെയാണ് സന്യാസിമാർ വിഷയം ഏറ്റുപിടിച്ചത്.

127 ഹിന്ദു സംഘടനകളെ പ്രതിനിധീകരിച്ച് 3000ത്തോളം സന്യാസിമാർ പങ്കെടുത്ത സമ്മേളനത്തിന്റെ മുഖ്യ ചർച്ച രാമക്ഷേത്ര നിർമ്മാണമായിരുന്നു. കോടതി വിധി വരുന്നതു വരെ കാക്കാനാവില്ലെന്ന നിലപാടാണ് സ്വാമിമാർ പ്രകടിപ്പിച്ചത്.

ഡിസംബറിൽ ക്ഷേത്ര നിർമ്മാണം തുടങ്ങണമെന്ന ആവശ്യം മുൻ ബി.ജെ.പി എംപിയും രാമജൻമഭൂമി ന്യാസ് നേതാവുമായ രാം വിലാസ് വേദാന്തി ഇന്നലെയും ആവർത്തിച്ചു. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ഒാർഡിനൻസിന്റെ വഴി പ്രായോഗികമല്ലെന്നും വേദാന്തി ചൂണ്ടിക്കാട്ടി.

രാമന്റെ അവതാരമായി കരുതിയ നരേന്ദ്രമോദിയുടെ ഭരണകാലത്ത് രാമക്ഷേത്രം യാഥാർത്ഥ്യമാകുമെന്നാണ് കരുതിയതെന്ന് സ്വാമി വിവേകാനന്ദജി മഹാരാജും ക്ഷേത്ര നിർമ്മാണത്തിനുള്ള ഒാർഡിനൻസ് ഇറക്കി മോദി 56 ഇഞ്ച് നെഞ്ചിന്റെ ശക്തി കാട്ടണമെന്ന് ഹരിയാനയിൽ നിന്നുള്ള ജയ്‌മുനി ഗുപ്‌തിസാഗറും പറഞ്ഞു.

പിന്തുണയുമായി ബി.ജെ.പി

അയോദ്ധ്യയിൽ ക്ഷേത്രത്തിനു സമീപം പള്ളി നിർമ്മിക്കുന്നത് ഹിന്ദുക്കൾ ക്ഷമിക്കില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു. വത്തിക്കാനിലും മെക്കയിലും ഹിന്ദുക്ഷേത്രം നിർമ്മിക്കുന്നതു പോലെ അനുചിതമാണത്. രാമക്ഷേത്ര നിർമ്മാണത്തിന് എല്ലാ നേതാക്കളുടെയും സഹായം തേടിയ ഉമാഭാരതി തന്നോടൊപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തറക്കല്ലിടണമെന്നും പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം ആർക്കും തടയാനാകില്ലെന്ന് വിവാദ പ്രസ്‌താവനകളിലൂടെ ശ്രദ്ധേയനായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രസ്‌താവിച്ചു. രാമക്ഷേത്ര നിർമ്മാണം വൈകിക്കരുതെന്ന് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗിആദിത്യനാഥും ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തിനായി

കോടതി കേസ് പരിഗണിക്കുന്നത് നീട്ടിയത് നല്ല ഉദ്യേശത്തോടെ ആയിരിക്കാമെങ്കിലും അത് ഹിന്ദു വിശ്വാസികളിൽ വല്ലാത്ത ആശങ്കയുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ട്വിറ്ററിലൂടെ പ്രചാരണംആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയലും അറിയിച്ചു.