ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രമ്യമായ പരിഹാരം കാണാൻ എല്ലാ വഴികളും തേടണമെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഡൽഹിയിൽ സന്ന്യാസിമാരുടെ സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിന് മൂന്നു മാർഗങ്ങളും ശ്രീ ശ്രീ നിർദ്ദേശിച്ചു. പ്രശ്‌ന പരിഹാരത്തിന് ചർച്ചകൾ തുടരുക, കേസ് പെട്ടെന്ന് തീർപ്പാക്കാൻ സുപ്രീംകോടതിയോട് അഭ്യർത്ഥിക്കുക, ഒാർഡിനൻസ് പുറത്തിറക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക. അതേസമയം പെട്ടെന്നുള്ള പരിഹാരത്തിന് സന്ന്യാസി സമൂഹം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 500 വർഷമായി നിലവിലുള്ള വിഷയമാണിത്. അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അവരുടെ അഭിലാഷം സഫലമാക്കാൻ ശ്രമം നടത്തുകയും പ്രാർത്ഥിക്കുകയും വേണം. രാജ്യത്ത് ഏതൊരു പ്രശ്‌നമുണ്ടാകുമ്പോഴും സഹായത്തിന് സന്ന്യാസി സമൂഹം മുന്നോട്ടു വരാറുണ്ട്. സമാധാനം നിലനിറുത്താനും സമൂഹത്തെ ഉണർത്താനും സന്ന്യാസിമാർ മുൻകൈയടുക്കണമെന്നും രവിശങ്കർ പറഞ്ഞു.
സിറിയ പരാമർശം
നടത്തിട്ടിയിട്ടില്ല
അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യ സിറിയ
ആയേക്കുമെന്നു ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ പറഞ്ഞെന്ന് റിപ്പോട്ട് ചെയ്തത് തെറ്റാണ്.
മുസ്ളീം വികാരങ്ങൾ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ശ്രീശ്രീ രവിശങ്കർ
പറഞ്ഞിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കറിന്റെ ഒാഫീസിൽ നിന്നറിയിച്ചിരുന്നു.. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് രമ്യമായ പരിഹാരം തേടണമെന്നാണ് പറഞ്ഞത്.