hifei

ന്യൂഡൽഹി: മിസോറാമിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്ന് രാജിവച്ച ഹിഫെയിയെ അദ്ദേഹത്തിന്റെ സിറ്റിംഗ് മണ്ഡലമായ പാലക്കിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംവരണ മണ്ഡലമായ പാലക്കിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ടി. റോക്‌ഷയ്‌ക്ക് സീറ്റു നൽകിയതിൽ പ്രതിഷേധിച്ചാണ് 81കാരനും ഇപ്പോഴത്തെ അസംബ്ളിയിലെ സ്‌പീക്കറുമായ ഹീഫെയ് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്. 1972 മുതൽ 1989 വരെ തുടർച്ചയായി തൂയ്പാങ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം രണ്ടു തവണ രാജ്യസഭാംഗമായിട്ടുണ്ട്.