madhyapradesh-election

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സർക്കാർ നാലാവട്ടവും ജയിക്കുമെന്ന് ടൈംസ് നൗ-സി.എൻ.എക്‌സ് പ്രീപോൾ സർവേ പ്രവചിക്കുന്നു.

230 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 122 സീറ്റും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 95 സീറ്റുമാണ് ഇവർ പ്രവചിക്കുന്നത്.കേവല ഭൂരിപക്ഷത്തിന് 115 സീറ്റാണ് വേണ്ടത്. സമാജ്‌വാദി പാർട്ടിയും ഇടത് പാർട്ടികളും അടങ്ങിയ മുന്നണിക്ക് പത്തു സീറ്റും മായാവതിയുടെ ബി.എസ്.പിക്ക് മൂന്നു സീറ്റും ലഭിക്കും.

2013ൽ 165 സീറ്റു നേടിയാണ് ബി.ജെ.പി അധികാരം നിലനിറുത്തിയത്. ഇക്കുറി വോട്ടിൽ മൂന്നു ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും സർവേ പറയുന്നു. കഴിഞ്ഞ തവണ 36.38ശതമാനം വോട്ട് നേടിയ കോൺഗ്രസ് 65 സീറ്റിൽ മാത്രമാണ് ജയിച്ചത്. ഇക്കുറി വോട്ട് രണ്ടുശതമാനം വോട്ടിൽ വർദ്ധിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരേക്കാൾ ശിവ്‌രാജ് സിംഗ് ചൗഹാൻ ജനപ്രീതിയിൽ ഏറെ മുന്നിലാണെന്നും സർവേ പറയുന്നു.