kandararu-rajeevaru-ps-sr

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടയുന്നതായി ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവർക്കെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചു. ഇവരുടെ പ്രവൃത്തികൾ കോടതിയലക്ഷ്യമല്ലെന്നും ക്രിയാത്മക വിമർശനമാണെന്നും മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് നടപടി.

ഇവർക്കും പന്തളം രാജകുടുംബാംഗം പി. രാമവർമ്മ രാജ, ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കുമെതിരെ മലയാളി അഭിഭാഷകരായ ഗീനാകുമാരി, എ.വി. വർഷ എന്നിവരാണ് ഹർജി അനുമതിക്കായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് അപേക്ഷ നൽകിയത്.

അറ്റോർണി ജനറലാകുന്നതിന് മുൻപ് യുവതീ പ്രവേശനത്തെ എതിർത്ത് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായത് ചൂണ്ടിക്കാട്ടി വേണുഗോപാൽ സ്വയം പിന്മാറി. തുടർന്ന് സോളിസിറ്റർ ജനറലിനെ നിയോഗിക്കുകയായിരുന്നു. ഇനി സുപ്രീംകോടതിയെ നേരിട്ട് സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു.

ക്രിമിനൽ കോടതിയലക്ഷ്യം