ananthkumar

ന്യൂഡൽഹി: അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാർ വഹിച്ചിരുന്ന പാർലമെന്റികാര്യ വകുപ്പ് നരേന്ദ്രസിംഗ് തോമറിനും രാസ, രാവള വകുപ്പുകളുടെ ചുമതല കർണാടകയിൽ നിന്നുള്ള മന്ത്രി സദാനന്ദഗൗഡയ്‌ക്കും നൽകി രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ് ഉത്തരവിറക്കി. തോമർ നിലവിൽ ഗ്രാമവികസന, പഞ്ചായത്തിരാജ്, ഖനി വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. സദാനന്ദഗൗഡയ്‌ക്ക് സ്‌റ്റാറ്റിറ്റിക്‌സ്, പ്രോഗ്രാം ഇംപ്ളിമെന്റേഷൻ വകുപ്പുകളുടെ ചുമതലയുമുണ്ട്.