abvp

എ.ബി.വി.പിക്ക് തിരിച്ചടി

ന്യൂഡൽഹി: വ്യാജ ബിരുദ ആരോപണം നേടിരുന്ന എ.ബി.വി.പി നേതാവ് അങ്കിവ് ബൈസോയ ഡൽഹി സർവകലാശാല (ഡി.യു) വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. അങ്കിവിനെ പുറത്താക്കിയ എ.ബി.വി.പി അന്വേഷണം പൂർത്തിയാകുന്നത് വരെ യൂണിയൻ ചുമതലകളിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. തമിഴ്നാട്ടിലെ തിരുവള്ളുവർ സർവകാലാശാലയിൽ നിന്ന് ബുദ്ധിസ്‌റ്റ് സ്‌റ്റഡീസിൽ ലഭിച്ച ബിരുദം വ്യാജമാണെന്ന് എൻ.എസ്.യു.ഐ ആരോപിച്ചിരുന്നു. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അങ്കിവ് ഡൽഹി സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത്.

എൻ.എസ്.യു തമിഴ്നാട് ഘടകം തിരുവള്ളുവർ സർവകലാശാലക്ക് നൽകിയ അപേക്ഷയിൽ അങ്കിവ് ബൈസോയ എന്ന വിദ്യാർത്ഥി പഠിച്ചിട്ടില്ലെന്ന് വിവരം ലഭിച്ചിരുന്നു. എൻ.എസ്.യു.ഐയുടെ സണ്ണി ചില്ലാറിനെ പരാജയപ്പെടുത്തിയാണ് അങ്കിവ് യൂണിയൻ പ്രസിഡൻറായത്.