ന്യൂഡൽഹി: ആയിരത്തിലധികം വിധിന്യായങ്ങൾ പുറപ്പെടുവിച്ച 10 സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിൽ മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫും. 2013 മാർച്ച് എട്ടിന് സുപ്രീംകോടതി ജഡ്ജിയായ നിയമിതനായ അദ്ദേഹം 1031 വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചത്. അരിജിത്ത് പാസായത് (2692), കെ. രാമസ്വാമി (2252), എസ്.ബി സിൻഹ (2202), ജെ.സി ഷാ (1881), ജി.ബി പട്നായിക് (1338), പി.ബി ഗജേന്ദ്രഗഡ്കർ (1212), കെ.എൻ വാഞ്ചു (1210), പി. സദാശിവം (1145) എം.ഹിദായത്തുള്ള എന്നിവരാണ് പട്ടികയിൽ കുര്യൻ ജോസഫിനു മുന്നിലുള്ളത്.
ഈ മാസം 29നാണ് കുര്യൻ ജോസഫ് വിരമിക്കുന്നത്.